മണിപ്പൂരിൽ നാല് പേരെ വെടിവെച്ചു കൊന്നു. ചുരാചന്ദ്പൂർ ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് പറയുന്നത്. അക്രമികളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവം ഉണ്ടായത്. പോയിന്റ്-ബ്ലാങ്കിലാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. 12 ലധികം ഷെല്ലുകൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസിനെയും സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
Four people shot dead in Manipur